നമ്പ്രത്ത് കര: വയനാടൻ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പോലീസിലെ കർഷകനായ ഒ.കെ.സുരേഷ് കീഴരിയൂർ കൃഷിഭവന്റെ സഹകരണത്തോടുകൂടി ആണ് പച്ചക്കറി കൃഷി നടത്തുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി ഭാസ്കരൻ, ശ്രീ സുനിൽ പാണ്ട്യാടത്ത്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ എൻ എം, സി ഡി എസ് ചെയർപേഴ്സൺ വിധുല, ശോഭ എൻ ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജോലിക്കിടയിലും കൃഷിയെ ആത്മാർത്ഥമായി സ്നേഹിച്ചുകൊണ്ട് കാർഷിക പ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്ന സുരേഷിന്റെ കൃഷിയിടത്തിൽ കുടുംബത്തിന്റെ ഒന്നടങ്കം സഹകരണത്തോടെയാണ് പ്രവർത്തികൾ നടക്കുന്നത്
