വാടകയ്ക്കുള്ള ജിഎസ്ടിയിലെ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം: വടകര വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Oct 16, 2024, 2:37 pm GMT+0000 payyolionline.in

വടകര: വാടകയ്ക്കുള്ള ജിഎസ്ടിയിലെ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് കോമ്പൗണ്ട് നികുതി സമ്പ്രദായം സ്വീകരിച്ചവര്‍ക്കും ഹോട്ടലുകള്‍ക്കും പലചരക്ക് വ്യാപാര മേഖലയ്ക്കും അധിക ബാധ്യത വരുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചു.

പ്രസിഡന്റ് എ. ഖാദര്‍

ഹരീഷ് ജയരാജ് ജന. സെക്രട്ടറി

ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പി.എ.ഖാദര്‍ അധ്യക്ഷത വഹിച്ചു. കേരള ടാക്‌സ് പ്രാക്ടീഷനര്‍ അസോസിയയേഷന്‍ ജില്ലാ പ്രസിഡന്റ് ഡി.പി.അനില്‍ കുമാര്‍ പുതിയ നിയമത്തെപറ്റി വിശദീകരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, ജില്ലാ ഭാരവാഹികളായ എം അബ്ദുല്‍ സലാം, എരോത്ത് ഇഖ്ബാല്‍, മണിയോത്ത് മൂസ്സ, ഗംഗാധരന്‍ നായര്‍, ബാബു കൈലാസ്, അമല്‍ അശോക്, ഷഫീക്ക് ചീക്കിലോട്, റിയാസ് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ ഖാദര്‍ പ്രസിഡന്റ്, പി കെ രാമചന്ദ്രന്‍, വരപ്രത്ത് രാമചന്ദ്രന്‍ വൈസ് പ്രസിഡന്റുമാർ, ഹരീഷ് ജയരാജ് ജന. സെക്രട്ടറി, എ ടി കെ സാജിദ്, സുബൈര്‍ ചോറോട്, യൂസഫ് മമ്മാലിക്കണ്ടി സെക്രട്ടറിമാർ, കെ കെ റഹീം ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe