പയ്യോളി : തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററിയുടെ വായനവാരാചരണവും വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും സാഹിത്യകാരനും മുൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ സി.മനോജ് കുമാർ നിർവഹിച്ചു.
ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സചിത്രൻ മാസ്റ്റർ, പ്രധാനാധ്യാപിക ഒ.കെ ഷിബ, സ്റ്റാഫ് സെക്രട്ടറി കെ.പി.മിനി, വിദ്യാരംഗം കോഡിനേറ്റർ രമ എസ് ആർ ജി കൺവീനർ ലത ,വി.ആർ.പ്രേംജിത്ത് എന്നിവർ സംസാരിച്ചു. സാഹിത്യ സംവാദം, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, ചുമർപത്രിക, അമ്മ വായന, സാഹിത്യ ക്വിസ് തുടങ്ങി വ്യത്യസ്തമായ വായന അനുഭവങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.