തുറയൂർ: സർക്കാർ ജനദ്രോഹ നയങ്ങൾക്ക് എതിരെയും, രാഷ്ട്രിയ പ്രേരിത വാർഡ് വിഭജനത്തിനെതിരെയും, വൈദുതി ചാർജ് വർധനവിനെതിരെയും തുറയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ ഡി സി സി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
ടി.കെ ലത്തിഫ് മാസ്റ്റർ, ദുൽ ഖീഫിൽ, വി.പി ഇ കെ.ബാലകൃഷ്ണൻ, ഇ.അശോകൻ മാസ്റ്റർ, കെ.പി രാമചന്ദ്രൻമാസ്റ്റർ, കെ.പി വേണുഗോപാൽ, കെ. മുനീർ, എ അർഷാദ്, വി.വി അമ്മത് മാസ്റ്റർ, ടി.പി അസീസ് മാസ്റ്റർ, എംപി ബാലൻ, അഷീദ നടുക്കാട്ടിൽ, എ.കെ കുട്ടികൃഷ്ണൻ, കുറ്റിയിൽ അബ്ദുൾ, റസാക്ക് സി എ, നൗഷാദ് മാസ്റ്റർ, ജിഷ കെ എം, ശ്രീകല കെ.വി, സി. കെ അസീസ്, യൂസ്ഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.