വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി; കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

news image
Dec 7, 2022, 6:20 am GMT+0000 payyolionline.in

ഇടുക്കി: ഇടുക്കി കട്ടപ്പന സബ് രജിസ്റ്റാര്‍ ഓഫീസിലെ സീനിയര്‍ ക്ലാർക്കിന് സസ്പെൻഷൻ. സീനിയര്‍ ക്ലാര്‍ക്ക് എസ് കനകരാജിനെയാണ് സസ്പെന്‍റ് ചെയ്തത്. ഓഫീസിലെ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലും അധിക തുക കനകരാജിന്‍റെ കൈവശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സസ്പെന്റ് ചെയ്തത്. കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് നടപടി. പണത്തിന്‍റെ സ്രോതസ് വെളിപ്പെടുത്താന്‍ കനകരാജിന് കഴിഞ്ഞിരുന്നില്ല. ഇയാളുടെ പക്കൽ 3470 രൂപയാണ് അധികമായി ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe