വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മാർഗദർശിയാണ് ടി. കുഞ്ഞിരാമൻ മാസ്റ്റർ: എൻ.സി. അബ്ദുള്ളക്കുട്ടി

news image
Jul 19, 2026, 3:47 pm GMT+0000 payyolionline.in

പയ്യോളി: കേരളത്തിലെ പ്രധാനാധ്യാപക സംഘടനയായ കെ.പി.പി.എച്ച്.എ. (KPPHA) സ്ഥാപക നേതാക്കളിൽ ഒരാളും മുൻ സ്റ്റേറ്റ് കരിക്കുലം കമ്മിറ്റി അംഗവുമായിരുന്ന ടി. കുഞ്ഞിരാമൻ മാസ്റ്റർ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മാർഗദർശിയായിരുന്നുവെന്ന് കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് എൻ.സി. അബ്ദുള്ളക്കുട്ടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്കും സ്കൂൾ അധ്യാപകർക്കും കാലാകാലങ്ങളിൽ താങ്ങും തണലുമായി നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അദ്ദേഹം അനുസ്മരിച്ചു. പയ്യോളി കെ.പി.പി.എച്ച്.എ. സംസ്ഥാന പഠന ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടന്ന ടി.കെ. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി. വേണുഗോപാൽ ടി.കെ. അനുസ്മരണ പ്രഭാഷണം നടത്തി. മേലടി സബ്ജില്ലാ പ്രസിഡന്റ് യൂസഫ് കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ്ജില്ലാ സെക്രട്ടറി വിനോദ് ഐ. സ്വാഗതവും നൗഷാദ് എൻ. നന്ദിയും പറഞ്ഞു.

കെ.പി.പി.എച്ച്.എ. ജില്ലാ പ്രസിഡന്റ് എം.കെ. മുഹമ്മദ് ഷഹീർ, ജില്ലാ സെക്രട്ടറി പി.ജി. രാജീവ്, ജില്ലാ ട്രഷറർ ബിജു മാത്യു, ഹെഡ്മാസ്റ്റേഴ്സ് മാഗസിൻ മുൻ എഡിറ്റർ കെ. രാമചന്ദ്രൻ മാസ്റ്റർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രഞ്ജിത്ത് എം., റെജുല എം.പി., ഗീത കുതിരോടി, വിജിത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe