പയ്യോളി : സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിലും, വില വർദ്ധനവ് പിടിച്ച് നിർത്താൻ നടപടികൾ സ്വീകരിക്കാത്ത ഇടത് സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പയ്യോളി ടൗണിൽ വനിതകൾ അടുപ്പ് കൂട്ടി കഞ്ഞി വെച്ച് പ്രതിഷേധം നടത്തി.
മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സാഹിറ കോട്ടക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധം ,മണ്ഡലം വനിതാ ലീഗ് ട്രഷറർ എ.പി.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഹൈറുന്നിസ പി.എം ,നസീമ വി.പി ,റൈഹാനത്ത് കിഴൂർ ,ഫസീല ബഷീർ , സഫിയ വായോത്ത് ,റഷീദ വള്ളിൽ എന്നിവർ പ്രസംഗിച്ചു. മുൻസിപ്പൽ വനിതാ ലീഗ് ജനറൽ സെക്രട്ടറി സമീറ എ.വി സ്വാഗതവും ഷരീഫ എസ്.കെ.പി.നന്ദിയും പറഞ്ഞു.