വിഴിഞ്ഞം സമരം: എൻഐഎ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി

news image
Dec 5, 2022, 10:16 am GMT+0000 payyolionline.in

കൊച്ചി ∙ വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിനിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്പി നൽകിയ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സംഭവത്തിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും നിലവിൽ എൻഐഎ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രദേശത്തു വൻ തോതിലുള്ള അക്രമമാണ് ഉടലെടുത്തതെന്നും അതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉള്ളതിനാൽ എൻഐഎ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്തണം, ക്രമസമാധാനത്തിനു കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര സേനയുടെയും സഹായം തേടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി. പൊലീസ് സറ്റേഷൻ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe