പയ്യോളി: വിവാഹം പ്രയാസകരമാക്കുന്ന നിബന്ധനകൾ ക്കെതിരെ അണിചേരണമെന്ന് പെരുമാപുരം യൂനിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം ആവശ്യപ്പെട്ടു.
ആർ. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ അസ്‌ലം കിഴൂർ സംഗമം ഉദ്ഘാടനം ചെയ്‌തു. ടി അബൂബക്കർ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. കെ വി ഹംസ, പി എം ബാവു, ബഷീർ കളത്തിൽ, മുജീബ് നന്തി ആശംസകൾ നേർന്നു. മുഹമ്മദലി ഖിറാഅത്ത് നടത്തി. റസാഖ് മേലടി സ്വാഗതവും ഷഫീക്ക് മേക്കിലാട്ട് നന്ദിയും പറഞ്ഞു.