കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുൻപിൽ മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി വി ഗിരിജ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു.
ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ടി സുരേന്ദ്രൻ മാസ്റ്റർ, പി എൻ ശാന്തമ്മടീച്ചർ, പി കെ ബാലകൃഷ്ണൻ കിടാവ്, ഒ രാഘവൻ മാസ്റ്റർ, ഇ ഗംഗാധരൻ നായർ, കെ ഗീതാനന്ദൻ, വി എം ലീല ടീച്ചർ, സി രാധ. പി ബാലഗോപാൽ എന്നിവർ സംസാരിച്ചു.
പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശിക ക്ഷാമാശ്വാസ ഗഡുകൾ അനുവദിക്കുക, അനുവദിച്ച ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശ്ശിക അനുവദിക്കുക, എഴുപത് വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക, പി എഫ്.ആർ ഡി എനിയമം പിൻവലിക്കുക, എൻ പി എസ് /യു പി എസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനസംഘടിപ്പിക്കുക , കേരളത്തെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ തൊഴിലാളി നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.