വി.ഡി. സതീശനെതിരേ വിജിലൻസിന് പിന്നാലെ ഇ.ഡി. അന്വേഷണവും

news image
Jul 1, 2023, 5:06 am GMT+0000 payyolionline.in

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലൻസിന് പിന്നാലെ ഇ.ഡി. അന്വേഷണവും. പുനർജനി പദ്ധതിയിലെ വിജിലൻസി​െൻറ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം വരുന്നത്.

പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനർജനി. പ്രദേശത്ത് വീടുവെച്ച് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതിനായി വിദേശത്ത് നിന്നടക്കം പണം കൈപ്പറ്റി എന്നുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് രഹസ്യപരിശോധന നടത്തിയത്. ഇതി​ന്റെ തുടർച്ചയായി സർക്കാർ അനുമതിയോടെ അന്വേഷണത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ഇ.ഡിയും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധന ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.

വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ പരിശോധന. പ്രാഥമികാന്വേഷണം പൂർത്തിയാക്കി,ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടർനടപടികളിലേക്ക് പോകാനാണ് ഇ.ഡിയുടെ നീക്കം. പരാതിക്കാരുടേയും സംഭവവുമായി ബന്ധപ്പെട്ടവരുടേയും മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe