പയ്യോളി: പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും മോചനത്തിനായി പോരാടിയ നേതാവാണ് എം.പി. വീരേന്ദ്രകുമാർ എന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു. ആർജെഡി പയ്യോളി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാരൻ എഴുത്തുകാരൻ പരിസ്ഥിതി പ്രവർത്തകൻ, മാധ്യമപ്രവർത്തകൻ ഭരണാധികാരി എന്ന നിലയിലെല്ലാം പ്രതിഭാശാലിയായ ദേശീയ സോഷ്യലിസ്റ്റ് നേതാവായിരുന്നു അദ്ധേഹമെന്നും ലോഹ്യ പറഞ്ഞു.
മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.ടി. രാഘവൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
പുനത്തിൽ ഗോപാലൻ, കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ് ബാബു, എം.ടി. നാണു മാസ്റ്റർ, കെ.പി. ഗിരീഷ് കുമാർ, പി.പി. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.