ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യ പ്രതികരണം വന്നത്. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ‘വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ – ജയ് ഹിന്ദ്’ -എന്നിങ്ങനെയാണ് കുറിപ്പ്.രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധിയാണ് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്’ എന്ന് രാഹുൽ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. പൂർണേശിന്റെ പരാതിയിൽ സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ഇതോടെ എം.പി സ്ഥാനത്തുനിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളി. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
- Home
- നാട്ടുവാര്‍ത്ത
- വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്
വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്
Share the news :
Aug 4, 2023, 9:53 am GMT+0000
payyolionline.in
സഭ മര്യാദക്ക് നടത്തിയാൽ മതി, ശാസ്ത്രത്തെ രക്ഷിക്കാൻ അവതാരങ്ങളെ വേണ്ട: സ്പീക്ക ..
സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടാനാകില്ല,രാഹുലിന്റെ അയോഗ്യത സ് ..
Related storeis
മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ പൗരാവലി അനുശോചിച്ചു
Dec 28, 2024, 2:56 pm GMT+0000
പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുക; ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ കമ്മിറ്...
Dec 28, 2024, 12:30 pm GMT+0000
മേപ്പയ്യൂർ മുസ്ലിം ലീഗ് സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 1 ന്
Dec 27, 2024, 5:49 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; പതിയാരക്കരയിൽ ‘ഫെഡറലിസവും കേന്ദ്ര- സം...
Dec 27, 2024, 5:42 pm GMT+0000
തിക്കോടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു
Dec 27, 2024, 5:34 pm GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക: തിക്കോടി വ്യാപാരി വ്യവസായി ഏകോപന സമിതി
Dec 27, 2024, 1:31 pm GMT+0000
More from this section
തുറയൂരിൽ സമത കലാസമിതിയുടെയും – ബ്ലഡ് ഡൊണേഴ്സ് വടകരയുടെയും രക്...
Dec 26, 2024, 5:03 pm GMT+0000
ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; നന്തിയിൽ 10 കുപ്പി വിദേശമദ്യവു...
Dec 26, 2024, 2:43 pm GMT+0000
നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ ഇലക്ട്രിക് വയർ മോഷണം: പയ്യോളിയിൽ ...
Dec 26, 2024, 12:07 pm GMT+0000
പി.കെ.എസ് പയ്യോളി ഏരിയാതല പഠനയാത്ര സംഘടിപ്പിച്ചു
Dec 26, 2024, 10:45 am GMT+0000
മുസ്ലിം ലീഗ് ഓഫീസുകൾ സ്വാന്തന കേന്ദ്രങ്ങൾ : പാണക്കാട് സാദിഖലി ശിഹാബ...
Dec 26, 2024, 10:30 am GMT+0000
പുറക്കാട് ഉസ്താദിന്റെ നേതൃത്വത്തിൽ നടന്ന ‘ആത്മീയ സമ്മേളനംR...
Dec 26, 2024, 9:50 am GMT+0000
‘പൊടി ശല്യത്തിന് ശാശ്വത പരിഹാരം വേണം’: ദേശീയപാതയിൽ പെരു...
Dec 26, 2024, 6:43 am GMT+0000
കൊയിലാണ്ടിയില്‍ വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു; ആളെ തിരി...
Dec 26, 2024, 4:51 am GMT+0000
കോട്ടക്കൽ ‘വെളിച്ചം വായനശാലയുടെ’ ചെസ് ടൂർണ്ണമെൻറ് സംഘടി...
Dec 26, 2024, 3:51 am GMT+0000
“സേവനപാതയിലൂന്നിയ എൻ എസ് എസ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ രാജ...
Dec 25, 2024, 12:08 pm GMT+0000
കൊയിലാണ്ടിയിൽ റോഡിന്റെ ശോച്യാവസ്ഥ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്...
Dec 25, 2024, 8:48 am GMT+0000
‘പുറക്കാമല സമരം’ ; കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ സംഘാട...
Dec 25, 2024, 5:53 am GMT+0000
വയനാട് മുണ്ടക്കൈ ദുരന്തം; പി സി എഫ് സലാല നിർദ്ധന കുടുംബങ്ങൾക്ക് തൊഴ...
Dec 24, 2024, 3:57 pm GMT+0000
അംബേദ്കറെ പാർലമെൻറിൽ അപമാനിച്ച അമിത്ഷാ രാജിവെക്കണം: കൊയിലാണ്ടിയിൽ ക...
Dec 24, 2024, 2:02 pm GMT+0000
ഓട്ടോറിക്ഷയിലെ കഞ്ചാവ് പിടുത്തം: പ്രതി കുറ്റക്കാരനല്ലെന്ന് കോടതി
Dec 24, 2024, 1:42 pm GMT+0000