വേണാട് എക്സ്പ്രസ് സ്റ്റോപ്പിൽ നിർത്താൻ മറന്നു; പിന്നിലേക്കെടുത്ത് സ്റ്റേഷനിലെത്തിച്ചു

news image
May 22, 2023, 12:31 pm GMT+0000 payyolionline.in

ചെങ്ങന്നൂർ: സ്റ്റോപ്പുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ വേണാട് എക്സ്പ്രസ് നിർത്താൻ മറന്നു. സ്റ്റേഷൻ കടന്നു മുന്നിലേക്കു നീക്കി നിർത്തിയ ട്രെയിൻ പിന്നിലേക്കെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇന്നലെ രാവിലെ 8.15നാണു സംഭവം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു പോയ ട്രെയിനാണ് ചെറിയനാട് നിർത്താതെ മുന്നോട്ടുപോയത്.

അബദ്ധം മനസ്സിലാക്കി ലോക്കോപൈലറ്റ് ട്രെയിൻ പിന്നിലേക്കെടുത്തു സ്റ്റേഷനിലേക്കെത്തിക്കേണ്ടിവന്നതിനെ തുടർന്ന് 8 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്. അതേസമയം സംഭവത്തെക്കുറിച്ചു റെയിൽവേ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വേണാട് ഉൾപ്പെടെ ഇരുദിശകളിലേക്കുമായി 10 ട്രെയിനുകൾക്കു മാത്രമേ ഇവിടെ സ്റ്റോപ്പ് ഉള്ളൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe