കൊയിലാണ്ടി: വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഡയരക്ട് പെയ്മെൻറ് സിസ്റ്റം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക, വേതനം അതാത് മാസം തന്നെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.
കൊയിലാണ്ടി നടന്ന ധർണ്ണാ സമരം എ കെ ആര് ആര് ഡി എ സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘാടനം ചെയ്തു. ഇ .പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതുക്കോട് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മാലേരി മൊയ്തു, ഇ .പി. ശ്രീധരൻ, ശശി മങ്കര, ജയപ്രകാശ്, സി.സി. കൃഷ്ണൻ, ടി .സുഗതൻ, സി .കെ . വിശ്വൻ, പ്രീത ഗിരീഷ് ഷ്, മിനി പ്രസാദ് എന്നിവർ സംസാരിച്ചു. കെ. കെ. പരീത് സ്വാഗതവും വി.പി. നാരായണൻ നന്ദിയും രേഖപ്പെടുത്തി. കെ .കെ .പ്രകാശൻ, യു. ഷിബു, വി.പി. ബഷീർ, എന്നിവർ നേതൃത്വം നൽകി.