വൈറ്റ് ഗാർഡ് മുസ്ലിം ലീഗ് പാർട്ടിയുടെ കരുത്ത് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ

news image
Sep 7, 2024, 6:12 am GMT+0000 payyolionline.in

നന്തി ബസാർ: മുസ്ലിം യൂത്ത്ലീഗിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാർഡിന്റെ പ്രവർത്തനം മുസ്ലിംലീഗ് പാർട്ടിയുടെ കരുത്തും ഊർജ്ജവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ടും വൈറ്റ്ഗാർഡ് കോഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ പറഞ്ഞു.മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വൈറ്റ്ഗാർഡ് സംഗമം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീറ്റ്, എം.ബിബി എസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യുവോൽസവം പരിപാടികളിൽ വിജയികളെ ആദരിക്കുകയും ചെയ്തു.

പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.വി ഷൗലിഖ്,സി.കെ അബൂബക്കർ, കെ.കെറിയാസ്, നബീൽ നന്തി, ഫാസിൽ നടേരി, എടത്തിൽ റഷീദ്, പി ഇൻഷിദ,വർദ് അബ്ദുറഹ്മാൻ സംസാരിച്ചു.സെക്രട്ടറി സാലിംമുചുകുന്ന് സ്വാഗതവും റബീഷ് പുളിമുക്ക് നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe