വ്യാജ റിക്രൂട്ട്മെന്റ്‌ ഏജൻസികളുടെ വാഗ്ദാനങ്ങളിൽ വീഴരുത്; റഷ്യൻ– ഉക്രയ്‌ൻ തൊഴിലന്വേഷകർ ജാഗ്രത പാലിക്കണം

news image
Mar 22, 2024, 10:43 am GMT+0000 payyolionline.in

തിരുവനന്തപുരം> സംഘർഷം നിലനിൽക്കുന്ന റഷ്യൻ, ഉക്രയ്‌ൻ മേഖലകളിൽ തൊഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്ക റൂട്ട്സ് അധികൃതരും അറിയിച്ചു. ഈ മേഖലകളിലേക്ക് ഇടനിലക്കാർവഴി തൊഴിൽവാഗ്ദാനം ലഭിച്ചു പോയ ചിലർ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.

വ്യാജ റിക്രൂട്ട്മെന്റ്‌ ഏജൻസികളുടെയും ഇടനിലക്കാരുടെയും വാഗ്ദാനങ്ങളിൽ വീഴരുത്. കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ ലൈസൻസുള്ള അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശ തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കാവൂ. ഓഫർലെറ്ററിൽ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം, മറ്റാനുകൂല്യങ്ങൾ എല്ലാം പൂർണമായും വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. ജോലിക്കായി വിസിറ്റ് വിസയിലൂടെ വിദേശത്തേക്ക് പോകുന്നത് ഒഴിവാക്കണം.

വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ  [email protected], [email protected] എന്നീ ഇ മെയിലുകൾ വഴിയും 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe