തുറയൂര്‍ : വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ ഭരണ കൂട്ട്കെട്ടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂനിറ്റിന്റെ നേതൃത്വത്തിൽ പ്രകടനവും തുറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണയും നടത്തി.
യൂത്ത് വിംങ്ങ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് അശ്വതി മേപ്പയ്യൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി നിവേദനം സമർപ്പിച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.ടി.മുഹമ്മദ്, ടി.വി. മുഹമ്മദ് ഇക്ക്ബാൽ, ബിജു ലോജിക്ക്, പി.ടി.ഇബ്രാഹിം, കൊലാത്ത് അസ്സയിനാർ, കേക്കണ്ടി അബ്ദുറഹിമാൻ, മണിദാസ് പയ്യോളി , പി ഗിരിഷ് , അസീസ് മൊബൈൽ , ഷൈജു അർഷ എന്നിവർ സംസാരിച്ചു.