വൻ ദുരന്തം; 48 ട്രെയിനുകൾ റദ്ദാക്കി, 36 എണ്ണം വഴി തിരിച്ചുവിടും

news image
Jun 3, 2023, 2:51 am GMT+0000 payyolionline.in

ഭുവനേശ്വർ :  ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe