കൊയിലാണ്ടി: കാപ്പാട് നിന്നും കൊയിലാണ്ടി ഹാർബർ വരെയുള്ള മുക്കാൽ കിലോമീറ്റർ ദൂരത്തിൽ റോഡ് വീണ്ടും തകർന്നു. പ്രദേശത്ത് ശക്തമായ കടലേറ്റവും ഉണ്ട്. മൂന്ന് വർഷം മുമ്പ് റോഡ് മുറിഞ്ഞു പോയതിനാൽ ഇതുവഴി ചെറിയ വാഹനങ്ങൾ പോയിരുന്നു. ഇപ്പോൾ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

ഫോട്ടോ: ബൈജു എംപ്പീസ്
കൊയിലാണ്ടി ഭാഗത്ത് നിന്നും കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നവർക്കും മത്സ്യ തൊഴിലാളികൾക്കും യാത്ര ദുരിത മായിരിക്കുകയാണ്. കടൽ ഭിത്തി ശാസ്ത്രീയമായി നിർമ്മിച്ച് സംരക്ഷിച്ചാൽ മാത്രമെ റോഡ് നിലനിൽക്കുകയുള്ളുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൊയിലാണ്ടി മുതൽ പൊയിൽക്കാവ് ബീച്ച് വരെ വിവിധയിടങ്ങളിൽ റോഡ് തകർന്ന് പോയിട്ടുണ്ട്.