ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

news image
Jul 8, 2026, 2:05 pm GMT+0000 payyolionline.in

നന്തിബസാർ: നാരങ്ങോളിക്കുളത്ത് ശക്തമായ കാറ്റിൽ ബസ് സ്റ്റോപ്പ് പൂർണ്ണമായും പാറിപ്പോകുകയും, സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര തകരുകയും ചെയ്തു.പ്രദേശത്ത് ബുധനാഴ്ച രാവിലെ വീശിയടിച്ച അതിശക്തമായ കാറ്റിലും മഴയിലും വമ്പിച്ച നാശനഷ്ടം.നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും മരം വീണും മേൽക്കൂരകൾ തകർന്നും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുനിത്തല ഖലീലിന്റെ വീടിനോട് ചേർന്നുള്ള അടുക്കള ഭാഗത്തിന് മുകളിലേക്ക് മരം വീണ് കെട്ടിടത്തിന് കേടുപാടുകൾ പറ്റി. നാരങ്ങോളിക്കുളത്തെ സി.വി. മൊയ്തുവിന്റെ ഫ്ലോർ മില്ലിന്റെയും, അറഫ പള്ളിക്ക് സമീപമുള്ള ചന്ദ്രന്റെ വീടിന്റെയും ഓടുകൾ കാറ്റിൽ പാറിപ്പോയി. ഇതിനുപുറമെ പുതുക്കുടി ഇസ്മയിലിന്റെ വീടിനും കാറ്റിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടവിവരമറിഞ്ഞ് മൂടാടി പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe