ശനിയും ഞായറും മാത്രം ക്ലാസ്സുകളുള്ള കോഴ്സുകൾ ; പയ്യോളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്ററിന് തുടക്കം

news image
May 8, 2025, 1:23 pm GMT+0000 payyolionline.in

പയ്യോളി :  പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലേക്ക് പ്രവേശനം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഇന്റീരിയർ ലാൻഡ് സ് കേപർ, ഫിറ്റ്നസ്സ് ട്രെയിനർ എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. ഇപ്പോൾ പത്താം തരം പാസ്സായ കുട്ടികൾക്കു പോലും മറ്റു കോഴ്സിനോടൊപ്പം പഠനത്തിനു തടസ്സമില്ലാതെ ഒരു പുതിയ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടാൻ കഴിയും എന്നതാണ് കോഴ്സിന്റെ സവിശേഷത.

23 വയസ്സാണ് പ്രായപരിധി. ബിരുദ പഠനത്തിനോടൊപ്പവും കോഴ്സ് ചെയ്യാൻ സാധിക്കും. ശനി, ഞായർ, ഒഴിവു ദിവസങ്ങൾ എന്നിവയിൽ മാത്രമാണ് ക്ലാസുണ്ടാവുക. ഒരു കോഴ്സിനു 25 പേർക്ക് പ്രവേശനം നൽകുന്നതാണ്.  ഇന്ന് മുതല്‍ 15 വരെ   അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോം സൗജന്യമായി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ നിന്നും ലഭിക്കുന്നതാണ്. കോഴ്സിനു ഫീസ് ഈടാക്കുന്നതല്ല.

കോഴ്സിന്റെ ബ്രോഷർ പ്രകാശനകർമ്മം പഞ്ചായത്തംഗങ്ങളുടെയും, ബി.ആർ.സി, സ്കൂൾ അധിക്യതരുടെയും സാന്നിധ്യത്തിൽ തിക്കോടി പഞ്ചായത്ത് അധ്യക്ഷ ജമീല സമദ് നിർവഹിച്ചു.ആഗോള തൊഴിൽ വിപണിയിൽ വലിയ സാധ്യതകളുള്ള തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നതിനു വേണ്ടി സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) യാണ് നേതൃത്വം നൽകുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe