ശാരീരിക അസ്വാസ്ഥ്യം; ബോളിവുഡ് നടി‌ ദീപിക പദുക്കോൺ ആശുപത്രിയിൽ

news image
Sep 28, 2022, 3:07 am GMT+0000 payyolionline.in

മുംബൈ : ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ താരത്തെ എത്തിച്ചത്. ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്കു വിധേയയായ നടി സുഖം പ്രാപിക്കുന്നുവെന്നാണ് സൂചന.

ജൂണിൽ നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെത്തുടർന്ന് ദീപികയെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe