തിക്കോടി: ശുചിത്വ- കാര്‍ഷിക- ദാരിദ്ര നിര്‍മാര്‍ജ്ജന മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ടുള്ള 2025 -26 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് തിക്കോടി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കുയ്യണ്ടി രാമചന്ദ്രന്‍ ബഡ്ജറ്റ് അവതരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രനില സത്യന്‍ , ആര്‍ വിശ്വന്‍, കെ.പി ഷക്കീല, മെംബര്‍മാരായ സന്തോഷ് തിക്കോടി, അബ്ദുള്‍ മജീദ്, എന്‍.എം.ടി അബ്ദുള്ളക്കുട്ടി, ബിനുകാരോളി, ജയകൃഷ്ണന്‍ ചെറുകുറ്റി, ദിബിഷ, ജിഷ കാട്ടില്‍, സുവീഷ് പള്ളിത്താഴ, വിബിത ബെെജു, ഷീബ പുല്‍പാണ്ടി, സൗജത്ത് യു.കെ, സിനിജ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്ദീപ് എ നന്ദി രേഖപ്പെടുത്തി .