കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ മുത്താമ്പിയിൽ ഉറിയടി മത്സരം ജനശ്രദ്ധയാകർഷിച്ചു. നടേരി മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലോളം ടീമുകൾ മത്സരിച്ചു. നൃത്ത ചുവടുകൾ വച്ചതോടെ ഉറിയടി മത്സരം വർണ്ണാഭമായി.
നൂറുകണക്കിനാളുകൾ വീക്ഷിച്ച മത്സരത്തിൽ നടേരി മേഖലയിലെ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഉണ്ണികൃഷ്ണൻ മുത്താമ്പി അധ്യക്ഷനായിരുന്നു. വിനായകൻ, അഡ്വക്കേറ്റ് അജീഷ്, ടി ബിന്ദു, ഗിരിജ സുരേന്ദ്രൻ നേതൃത്വം നൽകി.