ശ്രീമദ് ഭാഗവത സപ്താഹജ്ഞത്തിന് കീഴൂർ മഹാശിവക്ഷേത്രത്തിൽ തിരിതെളിഞ്ഞു

news image
Jun 14, 2025, 7:22 am GMT+0000 payyolionline.in

പയ്യോളി :  കീഴൂർ മഹാശിവക്ഷേത്രത്തിലെ ഇരുപത്തിയൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹജ്ജ്ഞത്തിന് തിരി തെളിഞ്ഞു. മലബാർ ദേവസ്വംബോർഡ് അസിസ്റ്റൻറ് കമ്മീഷണർ പി ഗിരീഷ് കുമാർ ഭദ്രദീപം തെളിയിച്ചു.

ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ. രമേശൻ അധ്യക്ഷത വഹിച്ചു. മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. സംഘാടക സമിതി കൺവീനർ കെ വി കരുണാകരൻ നായർ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കപ്പന വേണു, കുന്നുംപുറത്ത് ഗോപാലകൃഷ്ണൻ, പ്രൊഫസർ ടീ വിനീതൻ പ്രൊഫസർ എം വി .പ്രവീൺഎന്നിവർ പ്രസംഗിച്ചു.എസ്എസ്എൽസി , പ്ലസ് ടു, എൽ എസ് എസ് യു എസ് എസ് പരീക്ഷകളിലും വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe