ചൊക്ലി: ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യാമൃത് ഭക്തരുടെ കൂട്ടായ്മയായ നെയ്യാമൃത് സമിതിയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരെഞ്ഞെടുത്തു. നിടുമ്പ്രം വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ സങ്കേതത്തിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ മഹേഷ് മാസ്റ്റർ വടകര അദ്ധ്യക്ഷത വഹിച്ചു.
രാമകൃഷ്ണൻ മാസ്റ്റർ എടവന, സത്യേഷ് ശങ്കരനെല്ലൂർ, സുജിത് മാവില, വിശ്വമോഹനൻ മാസ്റ്റ്ർ, ഉണ്ണികൃഷ്ണൻ നിടുമ്പ്രം, ഒ.ടി.രാമചന്ദ്ര കുറുപ്പ്, ശ്യംസുന്ദർ, പ്രകാശ് തെരൂർ, ശരവണൻ, കുഞ്ഞി കേളു, രാഘവൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രദീപ് കുന്നത്ത് (പ്രസിഡന്റ്)
രാമകൃഷ്ണൻ മാസ്റ്റർ, സത്യനാഥൻ (വൈസ് പ്രസിഡന്റ്)
പ്രവീൺ പൊയ്‌ലൂർ (ജനറൽ സെക്രട്ടറി)
ശരവണൻ, ഉണ്ണികൃഷ്ണൻ,
സന്തോഷ് വില്ലിപ്പാലൻ (ജോ: സെക്രട്ടറി)
കെ.വി.പ്രമോദ് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.