തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്. വയർലെസ് സന്ദേശം ചോർത്തിയെന്ന സംഭവത്തിൽ ഷാജനെതിരെ തിരുവനന്തപുരത്ത് കേസെടുത്തിരുന്നു. സമാനപരാതിയിൽ ആലുവയിലും പുതിയ കേസ് രജിസ്റ്റർ ചെയ്തു. കോടതി ഉത്തരവ് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായി.
നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാനെത്തിയപ്പോൾ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്.