പയ്യോളി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹൈസ്കൂളിൽ വെച്ച് നടന്ന മേലടി ഉപജില്ല കലാമേളയിൽ സംഘ നൃത്തം എൽ.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ പ്രതിഭകൾ മികവ് തെളിയിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച യു.പി വിഭാഗം സംഘനൃത്തം ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

