തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അനാവശ്യ വിവാദമായിരുന്നുവെന്നും സെമിനാറിൽ താൻ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് ചിലരാണ് പറഞ്ഞ് പരത്തിയതെന്നും ഇപി തിരുവനന്തപുരത്ത് പറഞ്ഞു.
സെമിനാർ നാളുകൾ മുന്നെ സിപിഎം തീരുമാനിച്ചതാണ്. സംസാരിക്കുന്നവരുടെ പേരും നേരത്തെ പ്രഖ്യാപിച്ചതാണ്. അതിലെവിടെയും തന്റെ പേരുണ്ടായിരുന്നില്ല. താൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം സെമിനാറിനെ കളങ്കപ്പെടുത്താൻ മാത്രമുള്ള പ്രചാരണമായിരുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.