പയ്യോളി: പണവും സ്വർണ്ണാഭരണങ്ങളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായ അമേയ എന്ന കൊച്ചു മിടുക്കിയെ പയ്യോളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു.
യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുള്ള അബൂദ് അദ്ധ്യക്ഷത വഹിച്ചു. നബീൽ ഇബ്രാഹിം, ഹാഫിസ് മുഹമ്മദ് -ജോയിന്റ് സെക്രട്ടറിമാർ, സവാദ് വയറോളി – വൈറ്റ് ഗർഡ് ടീം ക്യാപ്റ്റൻ , റഹ്മത്തുള്ള ,ഹൈറുന്നിസ , തുഷാര, ഫസീല തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

