സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക: കെ.എസ്.എസ്.പി.യു പന്തലായനി വനിതാ കൺവെൻഷൻ

news image
Aug 26, 2025, 5:29 pm GMT+0000 payyolionline.in

കൊയിലാണ്ടി: സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും വനിതാവേദി കൺവീനറുമായ ടി.രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരിജ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വനിതാ കൺവീനർ പി.എൻ ശാന്തമ്മടീച്ചർ അധ്യക്ഷത വഹിച്ചു. സി.രാധ ,യു വസന്ത റാണി, ടി. സുരേന്ദ്രൻ, ചേനോത്ത് ഭാസ്ക്കരൻ, ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു.  അഖില ധനജ്ഞയർ ലഹരി വിരുദ്ധ ക്ലാസ് നടത്തി. വനിതാവേദി നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. വി.എം ലീല ടീച്ചർ സ്വാഗതവും രജീന സത്യപാൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe