തിരുവനന്തപുരം∙ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ SG 513715 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇവിടെ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കടയുടമ എസ്.സുരേഷ് പറഞ്ഞു. ആകെ 1.30 ലക്ഷം ബംപർ ടിക്കറ്റുകളാണ് കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഇത്തവണ വിറ്റത്.
രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ് 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം വച്ച് അഞ്ച് ലക്ഷം രൂപ. 250 രൂപയുടെ ടിക്കറ്റ് വിൽപനയിൽ പാലക്കാടായിരുന്നു മുന്നിൽ. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.