മേപ്പയൂർ: സലഫിയ്യ അസോസിയേഷനു കീഴിലെ 3 വിദ്യാഭ്യാസ സ്ഥാപനങ്ങളായ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജ്, മേപ്പയൂർ സലഫി ടീച്ചർ എഡ്യൂക്കേഷൻ, മേപ്പയൂർ സലഫി ഹയർ സെക്കന്ററി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ എൻ എസ് എസ് യൂണിറ്റ് ന്റെ നേതൃത്വത്തിൽ സംയുക്തമായി മുക്കം എം വി ആർ കാൻസർ സെന്റർന്റെ സഹകരണ ത്തോടെ നടത്തിയ രക്തദാനക്യാമ്പ് ശ്രദ്ധേയമായി. എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് കോളേജ് ക്യാമ്പസ്സിൽ ഇന്ന് നടത്തപെട്ട ക്യാമ്പിൽ സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ജനാബ് എ വി അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു.
എം വി ആർ കാൻസർ സെന്റർ ഡോ. അമിൽ ഹാരിസ് വിശിഷ്ട അതിഥിയായ ചടങ്ങിൽ ആർട്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. അക്കാഡെമിക് കോർ ഡിനേറ്റർ ഡോ. ആർ കെ സതീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി കെ ഹസ്സൻ, പ്രിൻസിപ്പാൾ ലാലു ഇ സി, വൈസ്പ്രിൻസിപ്പാൾ നിഹാസ് സി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രജിന ടി എ, റാഷിന വി, മിനിവി കെ, മാഷിദ എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളിൽ നിന്നും ആയി 103 യൂണിറ്റ് രക്തം സമാഹരിക്കപ്പെട്ടു.