സാധനങ്ങൾ വാങ്ങുമ്പോൾ കടക്കാരന് മൊബൈൽ നമ്പർ കൈമാറേണ്ടെന്ന് ഉപഭോക്തൃകാര്യാലയ മന്ത്രാലയം

news image
May 24, 2023, 9:09 am GMT+0000 payyolionline.in

ന്യൂഡൽഹി: ചില പ്രത്യേക ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോദിക്കരുതെന്ന് കച്ചവടക്കാർക്ക് കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രാലയത്തിന്റെ നിർദേശം. ഫോൺ കോളുകളിലൂടെയും ടെക്‌സ്‌റ്റ് മെസേജുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

ചില സാധനങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കളോട് അവരുടെ മൊബൈൽ നമ്പറുകൾ ചോദിക്കാറുണ്ട്. മൊബൈൽ നമ്പുകൾ നൽകാൻ തയാറാകാത്തവർക്ക് ചില്ലറ വിൽപ്പനക്കാർ സേവനം നൽകാൻ വിസമ്മതിക്കുന്നതായി നിരവധി ഉപയോക്താക്കളാണ് പരാതി നൽകിയത്.

എന്നാൽ വ്യക്തിഗത കോൺടാക്റ്റ് വിവങ്ങൾ നൽകാതെ തങ്ങൾക്ക് ബില്ലടിക്കാൻ സാധിക്കില്ലെന്നാണ് വിൽപ്പനക്കാർ പറയുന്നത്. ഇത് ഉപയോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമാണെന്നും വിവരങ്ങൾ ശേഖരിക്കുന്നതിൽ യാതൊരു പിന്നിൽ യുക്തിയില്ലെന്നുമാണ് കൺസ്യൂമേഴ്സ് കാര്യ സെ​ക്രട്ടറി രോഹിത് കുമാർ സിങ് ചൂണ്ടിക്കാട്ടി.

എന്തെങ്കിലും വിതരണം ചെയ്യാനോ ബിൽ ജനറേറ്റ് ചെയ്യാനോ വേണ്ടി ചില്ലറ വ്യാപാരികൾക്ക് ഫോൺ നമ്പർ നൽകേണ്ട ആവശ്യമില്ലെന്നും ഇതിൽ സ്വകാര്യതയുടെ പ്രശ്നമുണ്ടെന്നും രോഹിത് കുമാർ സിങ് കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe