പെരുമ പയ്യോളിയുടെ സീനിയർ മെമ്പര്‍ കരീം വടക്കയിലിന് യാത്രയയപ്പ് നൽകി

news image
May 24, 2023, 8:57 am GMT+0000 payyolionline.in

റാസൽഖൈമയില്‍ : പെരുമ പയ്യോളിയുടെ സീനിയർ മെമ്പറും ഭാരവാഹിയുമായ കരീം വടക്കയിലിനു പെരുമ പയ്യോളിയുടെ യുഎഇ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. 27 വർഷമായി യു എ ഈയിൽ മുനിസിപ്പാലിറ്റിയിൽ പബ്ലിക് ഹെൽത്ത്‌ സർവീസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു വരികയായിരുന്നു. യു എ ഈ യിൽ നിരവധി സാമൂഹിക, സംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.

 

റാസൽഖൈമയിലെ സൂഫി ഫാം ഹൗസിൽ  ചേർന്ന ചടങ്ങിൽ വെച്ച് പെരുമയുടെ മെമ്പറും വ്യവസായിയുമായ ബിജു പണ്ടാരപ്പറമ്പിലും, പ്രമോദ് തിക്കോടിയും ചേർന്ന് അദ്ദേഹത്തിനു പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരിയായ രാജൻ കൊളാവിപ്പാലം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ അഡ്വ: മുഹമ്മദ്‌ സാജിദ്, വേണു പുതുക്കൂടി, ജ്യോതിഷ് ഇരിങ്ങൽ, മൊയ്‌ദീൻ പട്ടായി, ഷാജി പള്ളിക്കര, സതീശൻ പള്ളിക്കര, ഷാമിൽ മൊയ്‌ദീൻ, റിയാസ് കാട്ടടി, റമീസ്, കനകൻ, മൊയ്‌ദു, റയീസ്, നജീബ്, മുസ്തഫ നാലകത്തു എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe