പയ്യോളി: ഡിസംബർ 7 ,8 ന് നന്തി വീരവഞ്ചേരിയിൽ നടക്കുന്ന സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചിങ്ങപുരത്ത് പഴയ കാല സഖാക്കളുടെ സംഗമം നടന്നു. ഏരിയാ കമ്മിറ്റി അംഗം ജീവാനന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഏരിയാ കമ്മറ്റി അംഗം ടി.ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി എം.പി.ഷിബു, ഏരിയാ കമ്മറ്റി അംഗം സി.കെ ശ്രീകുമാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ മമ്മു എന്നിവർ സംസാരിച്ചു. സുനിൽ അക്കമ്പത്ത് സ്വാഗതവും, സ്വാഗത സംഘം കൺവീനർ എ.കെ.ഷൈജു നന്ദിയും പറഞ്ഞു.