വടകര: ഒഞ്ചിയം ധീര രക്തസാക്ഷി മണ്ടോടി കണ്ണൻ്റെ രക്തസാക്ഷി ദിനാചരണം സി പി ഐ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വടകര സാംസ്ക്കാരിക ചത്വരത്തിൽ വെച്ചു നടന്നു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ: കെ.പ്രകാശ ബാബു ഉദ്ഘാടനം ചെയ്തു.
ബ്രട്ടീഷുകാർക്ക് മണ്ടോടി കണ്ണൻ മാപ്പ് എഴുതി കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് രക്തസാക്ഷി ആകേണ്ടിണ്ടി വരില്ലായിരുന്നു. അങ്ങനെ മാപ്പ് എഴുതി കൊടുത്തവരുടെ ഫോട്ടോ ഇന്ത്യൻ പാർലമെൻ്റിൻ്റെ സെൻ്റെർ ഹാളിൽ തൂങ്ങി കിടപ്പുണ്ടെന്ന് നാം ഓർക്കേണ്ടതുണ്ടെ അദ്ദേഹം പറഞ്ഞു.
ഒഞ്ചിയത്തെ ബ്രിട്ടീഷുകാരുടെ അനീതിക്കെതിരെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ധീര പോരാളിയാണ് മണ്ടോടി കണ്ണനെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മണ്ഡലം സെക്രട്ടറി എൻ.എം.ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ, എക്സിക്യുട്ടീവ് മെമ്പർമാരായ ആർ.ശശി, ആർ.സത്യൻ, പി.സുരേഷ് ബാബു എന്നിവർ എന്നിവർ സംസാരിച്ചു. മണ്ഡലം അസി: സെക്രട്ടറി ഇ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വടകര ലോക്കൽ ആർ.കെ.സുരേഷ് ബാബു നന്ദി പറഞ്ഞു. ഡോ :പി.കെ.സബിത്ത് രചനയും സംവിധാനം നിർവ്വഹിച്ച ഇതിഹാസം എന്ന ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.