കൊയിലാണ്ടി : കെ.പി.എം.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവങ്ങൾക്ക് തുടക്കം .സീനിയർ വിദ്യാർത്ഥികൾ മിഠായി നൽകിയത് സ്വീകരിച്ചില്ല . അടുത്തദിവസം വീണ്ടും പഴം കൊടുത്തു അതും നിരസിച്ചതിനെ തുടർന്നാണ് മർദ്ദനം. ഇന്ന് രാവിലെ വിദ്യാർത്ഥി സമരം വിട്ട് പോവുമ്പോൾ 20ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
കൊയിലാണ്ടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റ വിദ്യാർത്ഥിയേ മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു . കൊയിലാണ്ടി പോലീസിൽ പരാതി നൽകി