സുജേന്ദ്ര ഘോഷിൻ്റെ ‘വേടരെ നീയൊരു രക്തസാക്ഷി’ പുസ്തക പ്രകാശനം

news image
Jul 28, 2024, 5:32 pm GMT+0000 payyolionline.in

വടകര: കീഴൽ ദേവീ വിലാസം യുപി സ്കൂൾ അധ്യാപകൻ സുജേന്ദ്ര ഘോഷിൻ്റെ പ്രഥമ കവിതാ സമാഹാരമായ ‘വേടരെ നീയൊരു രക്തസാക്ഷി’ പുസ്തക പ്രകാശനം നടത്തി. കീഴൽ ദേവി വിലാസം യുപി സ്കൂളിൽ സാഹിത്യകാരൻ പി കെ പാറക്കടവ് ആർ ബാലറാമിന് നൽകി പ്രകാശിപ്പിച്ചു. സുധീപ് തെക്കേപ്പാട്ട് അധ്യക്ഷനായി.

വേടരേ നീയൊരു രക്തസാക്ഷി കവിതാ സമാഹാരം ആർ ബാലറാമിന് നൽകി പികെ പാറക്കടവ് പ്രകാശിപ്പിക്കുന്നു

30 കവിതകൾ അടങ്ങിയ പുസ്തകത്തിൻ്റ പ്രസാധകർ സാഹിത്യ പബ്ലിക്കേഷൻസാണ്. ഇബ്രാഹിം തിക്കോടി, റീഷ് മ പി പുത്തൂർ, പി പ്രശാന്ത് കുമാർ, പി പി പ്രഭാകരൻ, എൻ കെ ബാലകൃഷ്ണൻ, സി പി ബിജു പ്രസാദ്, അരിക്കോത്ത് രാജൻ, ഒ പി ചന്ദ്രൻ, രഞ്ജിത്ത് പണിക്കർ എന്നിവർ സംസാരിച്ചു. സന്തോഷ് കൂറിയത്താഴ സ്വാഗതവും സുജേന്ദ്ര ഘോഷ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe