തിക്കോടി : പൊതു പ്രവർത്തകർ എങ്ങനെ ജീവിക്കണമെന്നതിന് മാതൃകയാക്കാവുന്ന ജീവിത രീതി കൈ കൊണ്ടവരായിരുന്നു പഴയ കാല സോഷ്യലിസ്റ്റുകൾ എന്നും ഇതിന് ഉദാഹരണമാണ് വി.പി കുഞ്ഞമ്മദ് ഹാജി എന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു.
തിക്കോടിയിലെ പഴയ കാല സോഷ്യലിസ്റ്റും പൊതു പ്രവർത്തകനുമായ വി.പി കുഞ്ഞമ്മദ് ഹാജിയുടെ രണ്ടാം ചരമവാർഷികദിനത്തോടനുബദ്ധിച്ച് ആർ.ജെ.ഡി തിക്കോടി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക കാലത്തെ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ കാതലായ മാറ്റങ്ങൾ വേണമെന്നും മാതൃകയാക്കാൻ കഴിയുന്നത് പഴയ സോഷ്യലിസ്റ്റുകളെ മാത്രമാണെന്നും ലോഹ്യ പറഞ്ഞു
ആർ.ജെ.ഡി. തിക്കോടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.കെ പ്രേമൻ ആദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മറ്റി അംഗം എം.പി ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർ ജെ. ഡി കൊയിലാണ്ടി നയോജക മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , ഗ്രാമ പഞ്ചായത്ത് മെമ്പർ ജിഷ കാട്ടിൽ, കെ രവീന്ദ്രൻ, എം കെ നിർമ്മല, നിബിൻ കാന്ത്, ബിജു കേളോത്ത്, പ്രജീഷ് നല്ലോളി എന്നിവര്‍ പ്രസംഗിച്ചു