കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ബാർ ഡേ ആഘോഷിച്ചു. സ്പന്ദനം – 2025 എന്ന് പേരിട്ട പരിപാടിയിൽ അഭിഭാഷകരും, കുടുംബാംഗങ്ങളും, ജുഡീഷ്യൽ ഓഫീസർമാരും പങ്കെടുത്തു. കൊയിലാണ്ടി പോക്സോ, ജില്ലാ ജഡ്ജ് നൗഷാദ് അലി കെ ഉദ്ഘാടനം ചെയ്തു.
ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. പ്രമോദ് പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി അഡ്വ. സുമൻലാൽ എം സ്വാഗതവും, സബ് ജഡ്ജ് വിശാഖ് വി എസ്, സീനിയർ അഭിഭാഷകൻ എം പി സുകുമാരൻ, പി എം തോമസ്( ജി.പി), ജെതിൻ പി ( ജി.പി, പോക്സോ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ കൊയിലാണ്ടിയിൽ നിന്നും സ്ഥലം മാറി പോകുന്ന സബ് ജഡ്ജ് ശ്രീ വിശാഖ് വി എസ് ന് ഉപഹാരസമർപ്പണം നടത്തി. ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. വിജി ബി.ജി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് അഭിഭാഷകരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.