സ്വകാര്യ ബസ്സ് ബൈക്കിൽ ഇടിച്ച് അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്കൻ  മരിച്ചു

news image
Aug 3, 2024, 5:36 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യബസ്സ് ബൈക്കിൽ ഇടിച്ച് അപകടത്തിൽപെട്ട മധ്യവയസ്കൻ  മരിച്ചു. കൊയിലാണ്ടി സ്വദേശി റഷീദാണ് (52 )മരിച്ചത്. രാത്രി 8:30 ഓടെയാണ് സംഭവം.

കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe