കോഴിക്കോട് : നിലവിലുള്ള സ്വകാര്യ മെഡിക്കൽ ലാബുകളെയും ടെക്നിഷ്യൻ മാരെയും സംരക്ഷിക്കണം എന്ന് കെ പി കേശവമേനോൻ ഹാളിൽ നടന്ന മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു .
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ അപാകതകൾ പരിഹരിക്കണം എന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ എം എൽ ഒ എ സംസ്ഥാന വൈസ് പ്രസിഡന്റെ ഷാജി പുഴക്കൂൽ ഉൽഘടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രജീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി . ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ വിശദീകരണവും സംശയനിവാരണവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ് വി തോമസ് നടത്തി . ജില്ലാ പ്രസിഡന്റ് ജമാലുദ്ധീൻ എ കെ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി ഷൈജു ആന്റണി സ്വാഗതവും പറഞ്ഞു . രജീഷ് വാഴക്കാട് സംസാരിച്ചു . പ്രവീൺ പി. നന്ദി പറഞ്ഞു .