സ്വകാര്യ സ്ഥലത്തെ അപകടവസ്ഥയിലെ മരങ്ങള്‍ മുറിച്ച് നീക്കണം : പയ്യോളി നഗരസഭ

news image
May 31, 2025, 6:38 am GMT+0000 payyolionline.in

പയ്യോളി :-  പയ്യോളി നഗരസഭ  പരിധിയിലെ  സ്വകാര്യ സ്ഥലത്തെ അപകടവസ്ഥയിലെ മരങ്ങള്‍ മുറിച്ച് നീക്കണമെന്ന്  നഗരസഭ സെക്രട്ടറി അറിയിച്ചു.   കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് ഇത് നിർദ്ദേശിക്കുന്നത്.

2005 ലെ ദുരന്ത നിവാരണ നിയമം വകുപ്പ് 30 (2)(v) പ്രകാരമാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
നഗരസഭ പരിധിയിലെ സ്വകാര്യ സ്ഥലങ്ങളിൽ അപകടാവസ്ഥയിലായ വൃക്ഷങ്ങൾ അല്ലെങ്കിൽ വൃക്ഷശിഖരങ്ങൾ ഉടമസ്ഥർ തന്നെ മാറ്റേണ്ടതായിരിക്കും.
ഇത് പാലിക്കാത്ത സാഹചര്യത്തിൽ, വൃക്ഷങ്ങൾ വീണുണ്ടാകുന്ന അപകടങ്ങൾക്ക് മുഴുവൻ ഉത്തരവാദിത്തം വഹിക്കേണ്ടത് വൃക്ഷത്തിന്റെ ഉടമസ്ഥർക്കായിരിക്കുമെന്നും 
നഗരസഭാ സെക്രട്ടറി അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe