പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ‘സ്വച്ഛത ഹി സേവ 2026’ – ‘കൈയ്യോട് കൈ’ ക്യാമ്പയിന്റെയും ‘നിർമ്മലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെയും ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. നഗരസഭാ അധ്യക്ഷ എൻ. സാഹിറ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാലിന്യമുക്തവും ശുചിത്വമുള്ളതുമായ നഗരസഭ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം ജനപങ്കാളിത്തത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മാതൃകയായി.
സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി. സിന്ധു, സി.പി. ഫാത്തിമ, പി.എം. ഹയറുന്നിസ, പയ്യോളി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഓ.) ജയദാസൻ എം.കെ., നഗരസഭാംഗങ്ങളായ വിനീത സോമൻ, ഷാഹിദ പുറത്തൂട്ട്, ഗീത ടി.കെ., ദേവദാസൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ടി. രാജേന്ദ്രൻ, ടി.ഡി.ആർ.എഫ്. പ്രവർത്തകർ, സാനിറ്റേഷൻ ജീവനക്കാർ, ശുചിത്വ മിഷൻ വൈ.പി. ജമീഷ ടി. എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
