മേപ്പയ്യൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകർക്കുന്ന പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരേ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം അഷീദ നടുക്കാട്ടിൽ, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സറീന ഒളോറ, റാബിയ എടത്തിക്കണ്ടി എന്നിവർ സമരത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് ചെയർമാൻ കെ.എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് കൺവീനർ കീഴ്പ്പോട്ട് പി. മൊയ്തീൻ, വി. മുജീബ്, വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത്,ശ്രീനിലയം വിജയൻ, സി.എം ബാബു, എം.കെ ഫസലുറഹ്മാൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.