പയ്യോളി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന ഇടത് സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് ജന പ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവർമ്മേണ്ട് മെമ്പേഴ്‌സ് ലീഗിൻ്റെ (എൽ.ജി.എം.എൽ) ആഭിമുഖ്യത്തിൽ പയ്യോളി നഗരസഭക്കു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കെട്ടിട നികുതി വർദ്ധന , ഫണ്ട് വെട്ടിക്കുറക്കൽ , ക്ഷേമ പെൻഷൻ്റെ കാലതാമസം, ട്രഷറി നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലെ ഇടത് സർക്കാറിൻ്റെ നിരുത്തരവാദ നിലപാടിനെതിരെ ജനവരി 24 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതിൻ്റെ സൂചനയായിട്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ചടങ്ങിൽ നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.
മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.തുടർന്ന് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി.സദഖത്തുള്ള, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ടി.വിനോദൻ ,
നഗരസഭാ വൈസ് ചെയർപേഴ്സൺ പത്മശ്രി, വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.അഷറഫ് ,മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. റിയാസ് ,മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.പി.റസാഖ് , എ.പി.കുഞ്ഞബ്ദുള്ള , കൗൺസിലർമാരായ സി.പി.ഫാത്തിമ ,ഗിരിജ ,അൻസില എന്നിവർ പ്രസംഗിച്ചു. എൽ ജി എം. എൽ സംസ്ഥാന സെക്രട്ടറി സുജല ചെത്തിൽ സ്വാഗതവും എ.സി. സുനൈദ് നന്ദിയും പറഞ്ഞു.