“സർഗാടെക്സ് 2024”; സർഗാലയയിൽ ഹാൻഡ്‌ലൂം ഫാഷൻ ഷോ സംഘടിപ്പിച്ചു

news image
Sep 13, 2024, 1:16 pm GMT+0000 payyolionline.in

പയ്യോളി: സെപ്റ്റംബർ 1 മുതൽ 14വരെ സർഗാലയയിൽ സംഘടിപ്പിച്ച ‘കൈത്തറി പൈതൃകോത്സവം’ – സർഗാടെക്സ്സിന്റെ ഭാഗമായി ഹാൻഡ്‌ലൂം ഫാഷൻ ഷോ സംഘടിപ്പിച്ചു. ഫാഷൻ ഷോയുടെ ആദ്യ സെഷനിൽ കോളേജ് ഫോർ കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി-കണ്ണൂർ വിദ്യാർത്ഥികൾ കൈത്തറി വസ്ത്രത്താൽ ഡിസൈൻ ചെയ്ത തുണിത്തരങ്ങൾ ഉപയോഗിച്ച് മികച്ച പ്രകടനം നടത്തി. രണ്ടാം സെഷനിൽ വിവിധ കോളേജുകളിലെ വിദ്യാർഥികൾ പങ്കെടുത്ത ഫാഷൻ ഷോ മത്സരത്തിൽ ഡിപ്പാർട്മെൻറ് ഓഫ് ഫാഷൻ ഡിസൈൻ, ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ടെക്നോളജി, കോഴിക്കോട് വിജയികളായി.

കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിലെ വിദ്യാർഥികൾ രണ്ടാം സ്ഥാനത്തിനർഹരായി. വിജയികൾക്ക് 10000 രൂപയും പ്രശസ്തി പത്രങ്ങളും കൂടാതെ റണ്ണറപ്പിനു 5000 രൂപയും പ്രശസ്തി പത്രങ്ങളും വീവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ  എസ്.ടി.സുബ്രമണ്യൻ വിതരണം ചെയ്തു. ചീഫ് കൺസെർവെറ്റർ ഓഫ് ഫോറെസ്റ്റസ് ആൻഡ് വൈൽഡ് ലൈഫ്, സോഷ്യൽ ഫോറസ്റ്ററി, കോഴിക്കോട് – ആർ.കീർത്തി, ഐ.എഫ്.എസ്, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി  നിധിൻരാജ്.പി, ഐ.പി.എസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി, കണ്ണൂർ എക്സിക്യൂട്ടീവ് ഡയറക്ടർ   ശ്രീധന്യൻ.എൻ, കോളേജ് ഫോർ കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈൻ, ഐ.ഐ.എച്ച്.ടി കണ്ണൂർ ഫാക്കൽറ്റി  ഹേം ഭാരതി എന്നീ വിശിഷ്ട വ്യക്തികൾ സന്നിഹിതരായി. വീവേഴ്‌സ് സർവീസ് സെന്റർ ടെക്നിക്കൽ സുപ്രണ്ട്  സി.ഗിരിവർമ, കോറിയോഗ്രാഫർ  മിനി.പി.എസ്.നായർ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. ഡിസൈനർ   ഷെമിന ശശികുമാറിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഫാഷൻ ഷോ മൂന്നാം സെഷനിൽ അവതരിപ്പിച്ചു. 102 ആർട്ടിസ്റ്റുകൾ ഷോയുടെ ഭാഗമായി .ഫാഷൻ ഷോ പരിപാടികൾക്ക് ശേഷം വിഘ്‌നേശ്വര, വിമംഗലം, മൂടാടി അവതരിപ്പിച്ച മെഗാ തിരുവാതിരയും കലാപരിപാടികളും അരങ്ങേറി.

കൈത്തറി പൈതൃകോത്സവം “സർഗാടെക്സ്2024”, സ്റ്റേറ്റ്ഹാൻഡ്‌ലൂം എക്സ്പോയും 14.09.2024നു രാത്രി 9 മണിയോടെ സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe