പയ്യോളി : മഴയാവുമ്പോൾ വെള്ളക്കെട്ടും മഴ മാറുമ്പോൾ പൊടിപടലം കൊണ്ടുള്ള ബുദ്ധിമുട്ടും ഇനിയും കണ്ടു നിൽക്കാൻ കഴിയില്ലെന്നും ശാശ്വതമായ പരിഹാരം കാണാൻ അടിയന്തിരമായി സർവീസ് റോഡ് റീ ടാർ ചെയ്യണമെന്നും അതിനായി ജില്ലാ കലക്ടറടക്കമുള്ള ഉത്തരവാദപ്പെട്ടവർ
വഗാഡ് കമ്പനിയിൽ സമ്മർദ്ദം ചെലുത്തണമെന്നും പിഡിപി പയ്യോളി മുൻസിപ്പൽ കമ്മിറ്റി
ആവശ്യപെട്ടു.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ സാന്നിദ്ധ്യമറിയിക്കാൻ പത്തോളം വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താനും കമ്മിറ്റി തീരുമാനമെടുത്തു. ടി പി ലത്തീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി പി ഷംസുദ്ദീൻ, ടി പി സിദ്ദീഖ്, കെ സി ഷഫീഖ്, പി പി അഷ്റഫ്, സി ഹംസ,പി പി ഗഫൂർ, പി എം ഖാലിദ്, ഇ ലത്തീഫ്, എം സി മുഹമ്മദലി, ടി വാഹിദ് എന്നിവർ സംസാരിച്ചു.